കർഷകരെ ചൂഷണം ചെയ്യാൻ ഇടനിലക്കാരെ അനുവദിക്കില്ല; വിളകളുടെ പണം ഓൺലൈനായി അക്കൗണ്ടിൽ ഇടണം; നിർദേശവുമായി മോദി സർക്കാർ

കർഷകരെ ചൂഷണം ചെയ്യാൻ ഇടനിലക്കാരെ അനുവദിക്കില്ല; വിളകളുടെ പണം ഓൺലൈനായി അക്കൗണ്ടിൽ ഇടണം; നിർദേശവുമായി മോദി സർക്കാർ

ന്യൂദൽഹി: കർഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ നിയന്ത്രിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. അടുത്ത സാമ്പത്തിക വർഷം മുതൽ ഓൺലൈൻ വഴി കർഷകർക്ക് സംഭരിക്കുന്ന വിളകളുടെ വില നൽകമെന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടുത്ത ആഴ്ച്ചകളിൽ ഗോതമ്പ് സംഭരണ സീസൺ ആരംഭിക്കുകയാണ്. സെന്റർ ഫിക്സഡ് മിനിമം സപ്പോർട്ട് പ്രസ് (എംഎസ്പി) ലാണ് സംഭരണം നടത്തുന്നത്.

ഇരുസംസ്ഥാനങ്ങളിലും അരിയും ഗോതമ്പും സംഭരിക്കുമ്പോൾ സർക്കാർ ഇടനിലക്കാർക്കു പണം നൽകുകയും അവർ കർഷകർക്കു നൽകുകയും ചെയ്യുന്ന രീതിയാണു നിലനിൽക്കുന്നത്. കർഷകർക്കു മേൽ കനത്തെ സ്വാധീനം ചെലുത്താൻ ഇടനിലക്കാർക്കു കഴിയുന്ന സംവിധാനമാണിത്. മണ്ഡി ഫീസ്,കമ്മിഷൻ എന്നീ ഇനങ്ങളിൽ ഇടനിലക്കാർ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്ത കാര്യ മന്ത്രാലയം അവതരിപ്പിച്ച നിർദേശങ്ങളിൽ സംസ്ഥാന- കേന്ദ്ര ഏജൻസികൾ സംഭരിക്കുന്ന കർഷകരുടെ ഉൽപന്നങ്ങൾക്കുള്ള വില ഉറപ്പാക്കൽ ഓൺലൈൻ പ്രക്രിയ ഉത്തർപ്രദേശിൽ ആരംഭിച്ചതായി വ്യക്തമാക്കി.ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സമാന രീതി ആവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ദേശീയ ഭക്ഷ്യസുരക്ഷാനിയമപ്രകാരം (എൻഎഫ്എസ്എ) റേഷൻ ഷോപ്പുകളിലൂടെ വിൽക്കുന്ന ഗോതമ്പിന്റെയും അരിയുടെയും കേന്ദ്ര വിൽപന വില (സിഐപി)ഉയർത്താൻ കേന്ദ്ര സർക്കാരിന് ഇപ്പോൾ നിർദ്ദേശമില്ലെന്നും മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. റേഷൻ ഷോപ്പുകളിലൂടെ ധാന്യങ്ങൾ
വിൽക്കുന്ന നിരക്കാണ് സിഐപി. നിയമപ്രകാരം അരിക്ക് കിലോയ്ക്ക് 3 രൂപയും ഗോതമ്പിന് കിലോയ്ക്ക് 2 രൂപയും നാടൻ ധാന്യങ്ങൾക്ക് കിലോയ്ക്ക് 1 രൂപയും നിശ്ചയിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭക്ഷ്യ സബ്സിഡി കുറയ്ക്കുന്നതിന് ഗോതമ്പിന്റെയും അരിയുടെയും സിഐപി ഉയർത്തണമെന്ന്
പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ വ്യക്തമാക്കിയിരുന്നു.ഭക്ഷ്യവകുപ്പിനായി ആസൂത്രണം ചെയ്യുന്ന വിവിധ പരിഷ്കരണ നടപടികളിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ (സിഡബ്ലസി) എന്നിവയുടെ സ്വത്തുക്കൾ ധനസമ്പാദനം നടത്താൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടെന്ന് സർക്കാർ അറിയിച്ചു.